KERALA

സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോമും ഹാജറും നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പിടിഎയുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തതോടെയാണ് ശുചീകരണം. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ് എം വി സ്കൂളിൽ  സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം ചെയ്തു.

എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. യൂണിഫോമം നിർബന്ധമാക്കില്ലെന്നും ഹാജറും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ്  വ്യാപനത്തെ തുടർന്ന് അടച്ച സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂർത്തമാണെന്ന് വി ശിവൻകുട്ടി  പറഞ്ഞു.

 പാഠഭാഗങ്ങൾ പൂർത്തീകരിക്കുക എന്നതാണ് അധ്യാപകരുടെ ചുമതല. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികൾക്ക് സ്കൂളിലേക്ക് എത്താനുള്ള യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button