KERALA

കെഎസ്ആർടിസി ബസുകൾക്ക് ജില്ലാടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനം

കെഎസ്ആർടിസി ബസുകൾക്ക് ജില്ലാടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനം ഓരോ ജില്ലയുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടതു ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങൾ കൂടി ചേർത്ത് നമ്പർ അനുവദിച്ചു.

തിരുവനന്തപുരം – TN , കൊല്ലം – KL, പത്തനംതിട്ട – PT, ആലപ്പുഴ – AL, കോട്ടയം – KT, ഇടുക്കി- ID, എറണാകുളം- EK, തൃശൂർ- TR‌, പാലക്കാട് – PK, മലപ്പുറം – ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂർ- KN, കാസർകോട് – KG എന്നിങ്ങനെയാകും അക്ഷരങ്ങൾ നൽകുക.

കൂടാതെ കെഎസ്ആർടിസി ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് നമ്പറുകൾ ചേർക്കാനും തീരുമാനമായി. കാലപ്പഴക്കം നോക്കി 1 മുതലുള്ള നമ്പറുകൾ ചേർക്കും. കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസുകൾ മാറ്റുന്നതിന്റെ ഭാഗമാണിത്.

കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരികയും മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയിൽ നിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും ചെയ്യും. സർവ്വീസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽ നിന്ന് കൊടുക്കും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാന്റ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും. അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പരുകൾ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ മെയിന്റിനൻസ് കഴിഞ്ഞാൽ തിരികെ ഡിപ്പോകൾക്ക് നൽകുകയും ചെയ്യും. ബ്രേക്ക് ഡൗൺ സമയത്തും, തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളിൽ നിന്നും ഈ ബസുകൾ സർവ്വീസിനായി നൽകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button