KOYILANDILOCAL NEWS
മേലൂർ കെഎംഎസ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ ‘കിളികൾക്ക് കുടിനീർ പദ്ധതി’ആരംഭിച്ചു
കൊയിലാണ്ടി: മേലൂർ കെഎംഎസ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കിളികൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു.ബാലവേദിയിലെ മുഴുവൻ അംഗങ്ങളുടേയും വീടുകളിൽ കിളികൾക്കായി കുടിനീരൊരുക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണു ഉദ്ഘാടനം ചെയ്തു. എം എസ് നേഹ അധ്യക്ഷയായി. കെ കെ ദിലേഷ് സംസാരിച്ചു. എപി ശ്രേയ സ്വാഗതവും അലൻ കൃഷ്ണ നന്ദിയും പറഞ്ഞു.
Comments