സ്ഥലം മാറ്റം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍, കലക്ടറെ പരസ്യമായി വെല്ലുവിളിച്ച് എന്‍.ജി.ഒ യൂണിയന് നേതാക്കള്‍
കോഴിക്കോട് കലക്ടറെ പരസ്യമായി വെല്ലുവിളിച്ച് എന്‍.ജി.ഒ യൂണിയന് നേതാക്കള്‍. കലക്ട്രേറ്റ് സ്തംഭിപ്പിച്ച് ഒന്‍പതു ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട ശേഷമായിരുന്നു വെല്ലുവിളി. വില്ലേജ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സമരം
15 വില്ലേജ് ഓഫിസര്‍മാരെ സ്ഥലം മാറ്റിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നാരോപിച്ചാണ് ജനങ്ങളെ വലച്ചുള്ള എന്‍.ജി.ഒ യൂണിയന്റെ ഈ സമരം. പ്രശ്നം പരിഹരിക്കാനുള്ള സമവായ ചര്‍ച്ച പരാജയപ്പെട്ടതോടെ കലക്ടര്‍ക്കെതിരെ പരസ്യ വെല്ലുവിളിയായി. എന്‍.ജി.ഒ യൂണിയന് പ്രവര്‍ത്തകര്‍ക്കെതിരെ നടപടു എടുത്ത മുന്‍ കലക്ടര്മാര്ക്കുണ്ടായ അനുഭവങ്ങള്‍ ഓര്ക്കമെന്നായിരുന്നു മുന്നറിയിപ്പ്. ഇടതുമുന്നണിയാണ് ഭരിക്കുന്നതെന്ന കാര്യം മറക്കരുത് സ്ഥലം മാറ്റം പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കലക്ടര്‍ സ്വീകരിച്ചത്. നാളെ 10 മണി മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം.. അതേസമയം ജോയിന്റ് കൗണ്‍സില്‍ ഈ സമരത്തിന് എതിരാണ്. കഴിഞ്ഞ ദിവസം അവര്‍ പരസ്യമായി എന്‍.ജി.ഒ യൂണിയന്റെ സമരത്തിനെതിരെ രംഗത്തെത്തിയിരുന്നു