നൊച്ചാട് നെൽവയൽ നീർത്തട സംരക്ഷണ സമിതി സമര പ്രഖ്യാപനം കൺവെൻഷൻ സംഘടിപ്പിച്ചു
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ തിരുവോത്ത് താഴെ നെൽവയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. സംസ്ഥാന ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതായും, അതിനു ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും ആരോപണമുണ്ട്. അധികാരവും പണവും ഉപയോഗിച്ച് നിയമങ്ങള്‍ അട്ടിമറിച്ച് സംരഭകൻ എന്ന പേരിൽ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചും നിയമ സംവിധാനത്തിൻ്റെ പഴുതുപയോഗിച്ചും, കച്ചവട ലക്ഷ്യത്തോടെയാണ് കല്ലുംപുറത്ത് സ്വകാര്യ വ്യക്തി വയൽ നികത്തിയത്.
പരിസ്ഥിതിക്ക് ദോഷമാകുന്നതും, കുടിവെള്ളം മുട്ടിക്കുകയും, തൊട്ടടുത്തുള്ള വീടുകളെ വെള്ളത്തിൽ മുങ്ങാൻ ഇടയാക്കുന്ന നഗ്നമായ പരിസ്ഥിതി ചൂഷണത്തിന് എതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടിക്കാരും,സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ഒത്തുചേർന്ന സമര പ്രഖ്യാപന കൺവൻഷൻ തിരുവോത്ത് താഴെ നടന്നു. മുൻ നൊച്ചാട് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. സുമേഷ് തിരുവോത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.ടി.ബാലകൃഷ്ണൻ മാസ്റ്റർ, വി.വി.ദിനേശൻ ,വി.പി.അബ്ദുൾ സലാം മാസ്റ്റർ, നിഖിൽ മാസ്റ്റർ, വത്സൻ എടക്കോടൻ, ഇ.ടി. സോമൻ, പി.കെ.അജീഷ് മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:രജിത്ത് തുമ്പക്കണ്ടി (ചെയർമാൻ), എൻ.കെ.അഷറഫ് (വർക്കിംഗ് ചെയർമാൻ), ടി. സുധീഷ് (കൺവീനർ), ബാബു പിലാവുള്ളതിൽ (ട്രഷർ ), രക്ഷാധികാരികൾ വത്സൻ എടക്കോടൻ, ഇ.ടി.സോമൻ, അഡ്വ.കെ.കെ.രാജൻ, വി.പി.ഇബ്രാഹിം മാസ്റ്റർ, കുളങ്ങര ബാലൻ, വി.കെ.ബാലൻ നായർ.