KOYILANDILOCAL NEWS

സാജിദ് കോറോത്തിന് ആദരം, പ്രവാസി ലീഗ് കൺവെൻഷൻ.

ഉള്ളിയേരി : മുസ്ലീം ലീഗ് നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ അത്തോളിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ ഒരേക്കർ പതിനൊന്ന് സെന്റ് ഭൂമി സൗജന്യമായി നൽകിയ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സാജിദ് കോറോത്തിനെ പ്രവാസി ലീഗ് ബാലുശ്ശേരി മണ്ഡലം പ്രവർത്തക കൺവെൻഷനിൽ ആദരിച്ചു. പ്രവാസി ലീഗ് ജില്ലാ നേതാക്കൾക്ക് സ്വീകരണവും നൽകി.

ഉള്ളിയേരിയിൽ നടന്ന പരിപാടി പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ്, അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു.  നിയോജക മണ്ഡലം പ്രസിഡന്റ് വാഴയിൽ ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി യു കെ ഹുസ്സൈൻ, മണ്ഡലം ജന: സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ, ജില്ലാ വൈസ് പ്രസിഡന്റ് ഹുസ്സൈൻ കമ്മന ,മണ്ഡലം ട്രഷറർ വി.കെ.സി. ഉമ്മർ മൗലവി, പഞ്ചായത്തംഗം മുനീറ നാസർ, അഷ്റഫ് പുതിയപ്പുറം, പി പി. കോയ നാറാത്ത്, എം പോക്കർ കുട്ടി, റഹീം എടത്തിൽ, അബ്ദുൾ ഹമീദ് അത്തോളി, ബഷീർ നൊരവന, ചേലേരി മമ്മുക്കുട്ടി, അഹമ്മദ് കോയ കൂനഞ്ചേരി, റഹ്മാൻ കായണ്ണ, അബുഹാജി, നസീർ പാലോളി, ഒ എസ് അസീസ്, കോയ ഹാജി തലയാട്, അഷ്റഫ് ഉണ്ണികുളം, നാസർ പനങ്ങാട്, മുഹമ്മദലി മാമ്പൊയിൽ സംസാരിച്ചു.
ജന: സെക്രട്ടറി കെ ടി കെ റഷീദ് നടുവണ്ണൂർ സ്വാഗതവും,ട്രഷറർ അഷ്റഫ് കൂരാച്ചുണ്ട് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button