LOCAL NEWSVADAKARA

വടകരയില്‍ പോക്‌സോ കോടതി അനുവദിക്കണമെന്ന് കെ.കെ. രമ എം എല്‍ എ ആവശ്യപ്പെട്ടു

വ​ട​ക​ര: വ​ട​ക​ര​യി​ല്‍ പോ​ക്‌​സോ കോ​ട​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​കെ  ര​മ എം ​എ​ല്‍ ​എ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​യ​മ​മ​ന്ത്രി പി രാ​ജീ​വി​നും ക​ത്ത് ന​ല്‍​കി.

സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​പീ​ഡ​ന പ​ര​ന്പ​ര​ക​ള്‍ നി​ര​ന്ത​രം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ത്ത​രം ദു​ര​ന്ത​സം​ഭ​വ​ങ്ങ​ളി​ല്‍ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് നീ​തി​യു​റ​പ്പാ​ക്കാ​ന്‍ ക​ഴി​യുന്ന വി​ധത്തിൽ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ന്ന താ​ലൂ​ക്കി​ന്റെ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സു​മാ​യ വ​ട​ക​ര​യി​ല്‍ പോ​ക്‌​സോ കോ​ട​തി അ​നു​വ​ദി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. വ​ട​ക​ര മേ​ഖ​ല​യി​ലെ ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ ആ​ശ്രി​ത​രും നീ​തി​ക്ക് വേണ്ടി കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടിയാണ്  കോ​ട​തി​ക​ള്‍ ക​യ​റി​യി​റ​ങ്ങുന്നത്.

ഇ​ത് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ക​ര്‍​ന്നി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും കു​ടും​ബ​ത്തി​നും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​നു​വ​ദി​ക്കു​ന്ന പോ​ക്‌​സോ കോ​ട​തി​ക​ളി​ല്‍ ഒ​ന്ന് വ​ട​ക​ര​യി​ല്‍ അ​നു​വ​ദി​ച്ചു​ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് എം എ​ല്‍ എ ആ​വ​ശ്യം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button