KERALA
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്: മറ്റ് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 18 ന് മലപ്പുറത്തും 19 ന് ഇടുക്കിയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
19 വരെ അറബികടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
Comments