KOYILANDILOCAL NEWS
ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
യോർക്ക് ഷെയർ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ മാർച്ച് 12, 13 തിയ്യതികളിൽ ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റ് നൊച്ചാട് ഇ എം എസ് മിനി സ്‌റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ വാരിയസ് പേരാമ്പ്ര ചാമ്പ്യൻമാരായി, സീനിയസ് കലിക്കറ്റ് റണ്ണേഴ്സപ്പായി. പ്രജിത്ത് പേരാമ്പ്രയെ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് ടെന്നീസ് ബോൾ ക്രിക്കറ്റ് പ്ലയർ പൂവാർ കണ്ണൻ ട്രോഫി നൽകി. സി.എം സുബിഷ്, ധനിക്ക് ആർ, റംഷാദ് പി, സാഹിർ കെ, നിതിൻ പി, മനുമോൻ, അതുൽ പിടി എന്നിവർ നേതൃത്വം നൽകി.
Comments