KOYILANDILOCAL NEWS
കാന്തലാട്ട് വനമേഖലയിൽ വീണ്ടും കാട്ടുതീ
ബാലുശ്ശേരി: കിനാലൂർ കാന്തലാട് വനമേഖലയിൽ തീ പടർന്ന് ഏട്ട് ഏക്കറോളം സ്ഥലം കത്തിനശിച്ചു. കൈതച്ചാൽ ഭാഗത്ത് അടിക്കാടിന് തീ പിടിച്ചതിനെത്തുർന്നാണ് തീ പടർന്നത്. താഴെ ഭാഗത്തെ തെങ്ങുകളും കത്തിനശിച്ചു. നരിക്കുനിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘത്തിന് വാഹനത്തിൽ സ്ഥലത്തെത്താൻ ഏറെ പണിപ്പെടേണ്ടി വന്നു. നാട്ടുകാരും ഫയർഫോഴ്സ് ജീവനക്കാരും ചേർന്നാണ് തീ അണച്ചത്. ഫയർഫോഴ്സ് ജീവനക്കാരായ ജയപ്രകാശ്, വിജയൻ, സനൽ, സുജിത്ത് എന്നിവരാണ് നാട്ടുകാരോടൊപ്പം തീയണക്കാൻ രംഗത്തിറങ്ങിയത്. തുടർച്ചയായുണ്ടാകുന്ന തീ പിടിത്തത്തിൽ കിനാലൂർ പ്രദേശവാസികൾ ആശങ്കയിലാണ്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്. വേനൽ കത്തിയാളാൻ തുടങ്ങിയതോടെ എത് നിമിഷവും ഇനിയും തീ പടർന്നേക്കാം എന്ന ആശങ്കയിലാണ് ജനങ്ങൾ.
Comments