KOYILANDILOCAL NEWS

ലിംഗ നീതി തേടുന്ന പെണ്ണകങ്ങൾ; ചേമഞ്ചേരിയിൽ സെമിനാർ

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കേരള വനിതാകമ്മീഷനും സംയുക്തമായി ‘ലിംഗനീതി തേടുന്ന പെണ്ണകങ്ങൾ,എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ എം ഷീല, വി കെ അബ്‌ദുൽ ഹാരിസ്, സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, എന്നിവർ സംസാരിച്ചു. വുമൺ ഇൻ ഇന്ത്യ, ടെക്‌നിക്കൽ കണ്സൾട്ടന്റ് പീജ രാജൻ ക്ലാസ് എടുത്തു. ഐ സി സി എസ് സൂപ്പർവൈസർ രമ്യാവിനീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button