CRIME
ദന്താശുപത്രിയിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; ഡോക്ടർ അറസ്റ്റിൽ
ആയഞ്ചേരി: ദന്തഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടർ വടകര പ്രണവം വീട്ടിൽ ഷിജിത് (51) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച ഉച്ച ഒരുമണിക്ക് ചികിത്സക്കായി ദന്താശുപത്രിയിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വീട്ടമ്മ വടകര പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
Comments