CALICUTDISTRICT NEWS
അജ്ഞാത ജീവിയുടെ ആക്രമണം; എട്ട് ആടുകൾക്ക് ദാരുണാന്ത്യം
പേരാമ്പ്ര: കായണ്ണയിൽ അജ്ഞാത ജീവി ഏഴ് ആടുകളെ കടിച്ച് കൊന്നു. ഒരാടിനെ പൂർണ്ണമായും തിന്നു തീർത്തു. ചാലിൽ താമസിക്കും കക്കാട്ടുമ്മൽ ബിജുവിൻ്റെ ആടുകളെയാണ് കൊന്നിട്ടത്.കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം നടന്നത്. ഇതേത്തുടർന്ന് നാട്ടുകാരാകെ ഭീതിയിലാണ്. കൂടുതകർത്താണ് ആടുകളെ അജ്ഞാത ജീവി ആക്രമിച്ചത്.എല്ലാ ആടുകളെയും കഴുത്തിന് കടിച്ചു കൊന്ന നിലയിലാണ്.
പെരുവണ്ണാമൂഴിയിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, പേരാമ്പ്ര പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കായണ്ണ വെറ്റിനറി സർജൻ ഡോ. സന്തോഷ് കുമാർ ആടുകളെ പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു. കുടുംബത്തിന് അടിയന്തിരമായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി ബിജുവിൻ്റെ വീട് സന്ദർശിച്ചു.
Comments