LOCAL NEWS
തണൽ വടകര സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്ക് കൊയിലാണ്ടിക്കൂട്ടത്തിന്റെ സഹായം
കൊയിലാണ്ടി : തണൽ വടകര സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്ക് കൊയിലാണ്ടിക്കൂട്ടത്തിന്റെ സഹായം കൊയിലാണ്ടി തണലിന് കൈമാറി. കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ 25,000 രൂപയാണ് നൽകിയത്. ജനറൽസെക്രട്ടറി അനിൽ മൂടാടിയിൽനിന്ന് എ.എം.വി. ബഷീർ ഫണ്ട് ഏറ്റുവാങ്ങി.ഇന്ദിരാ രാധാകൃഷ്ണൻ, രാധാകൃഷ്ണൻ മൂടാടി, ദിനേശൻ പാലക്കുളം, എ. അസീസ്, റഷീദ് മൂടാടി, കെ.വി. അലി, സഹീർ ഗാലക്സി, ജലീൽ മഷ്ഹൂർ, ഫാറൂഖ് ബോഡിസോൺ, മുത്തുക്കോയ തങ്ങൾ, അൻസാർ കൊല്ലം എന്നിവർ പങ്കെടുത്തു.
Comments