KOYILANDILOCAL NEWS
എം എൽ എ കാനത്തിൽ ജമീലക്കെതിരെ കെ റെയിൽ വിരുദ്ധരുടെ ഗോബാക്ക് വിളി
കൊയിലാണ്ടി :മൂടാടിയില്‍ എം എല്‍ എ കാനത്തില്‍ ജമീലയ്ക്ക് നേരെ ഗോബാക്ക് മുദ്രവാക്യം മുഴക്കി പ്രതിഷേധം. ഇന്ന് ബ്രുധൻ) രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെ റെയില്‍ വിരുദ്ധ ജനകീയ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൂടാടി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതിനിടയിലാണ് എം എൽ എ ക്കെതിരെ മുദ്രാവാക്യം വിളിച്ചത്.
മൂടാടിയിൽ എം എൽ എ മറ്റൊരു പരിപാടിക്ക് എത്തിയതായിരുന്നു . ഉപരോധത്തില്‍ പങ്കെടുത്തവര്‍ ഗോബാക്ക് വിളിച്ചതില്‍ പ്രകോപിതരായ എം എല്‍ എ യ്ക്ക് ഒപ്പമുള്ളവരും ഉപരോധത്തില്‍ പങ്കെടുത്തവരും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി .കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ കൈവിട്ടു പോകാതെ നിയന്ത്രിക്കുകയായിരുന്നു.
https://youtu.be/FgXKP-Ggz_Q
Comments