സ്വാതിയ്ക്ക് സ്നേഹഭവനമൊരുങ്ങി
വിഷൻ 2021-26 ൻ്റെ ഭാഗമായുള്ള സ്നേഹ ഭവനം പദ്ധതി പ്രകാരം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ കേരളത്തിലൊട്ടാകെ 200 ഓളം സ്നേഹഭവനങ്ങളാണ് നിർമിച്ച് നൽകുന്നത്.
കേരളത്തിലെ നാലാമത്തെതും വടകര വിദ്യാഭ്യാസ ജില്ലയിലെ ഒന്നാമത്തേതുമായ സ്നേഹഭവനം കൊയിലാണ്ടി ഉപജില്ലയിലെ തുവക്കോട് , കെ കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിലെ സ്വാതി എന്ന കുട്ടിക്ക് വേണ്ടി പൂർത്തിയായി.
പ്രസ്തുത വീടിൻ്റെ താക്കോൽ കൈമാറ്റംഇന്ന് കാലത്ത് കേരള സംസ്ഥാന ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ ശ്രീമതി കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി ശ്രീ എൻ.കെ പ്രഭാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എൽ എ സെക്രട്ടറി ബഷീർ വടക്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ .ബ്ലോക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ബാബുരാജ് . ബിന്ദു സോമൻ, എം ഷീല ,ബേബി സുന്ദർരാജ് . വാസു സി കെ (ഡി ഇ ഒ വടകര) ശ്രീമതി പി പി സുധ (എ.ഇ ഒ ) ശ്രീ യൂസഫ് നടുവണ്ണൂർ, ശ്രീമതി കെ ചന്ദ്രമതി,ശ്രീ ഷാജി എൻ ബൽറാം, ശ്രീ പ്രവീൺ പി ശ്രീ എം.പി അശോകൻ ,ശ്രീ കെ .പി പ്രകാശൻ,അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു സതി കിഴക്കയിൽ സ്വാഗതവും കെ പി പ്രകാശൻ നന്ദിയും പ്രകടിപ്പിച്ചു.