LOCAL NEWS

കുന്ദമംഗലത്ത് രണ്ട് റോഡുകള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവർത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡ്, ബസ് സ്റ്റാന്റ് -കെ എസ്ഇ ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയും, ബസ് സ്റ്റാന്റ് -കെ എസ് ഇ ബി റോഡിന് ഫ്‌ളഡ് പദ്ധതിയില്‍ നാലുലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയില്‍ മൂന്നുലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പര്‍ അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, പി കൗലത്ത്, ഒ വേലായുധന്‍, ടി പി അബ്ദുല്‍ അസീസ്, സി അബ്ദുറഹിമാന്‍, എം ചന്ദ്രന്‍, പി കെ കൃഷ്ണന്‍കുട്ടി നായര്‍, കെ സി മാമുക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button