DISTRICT NEWS

ക്ഷീര കർഷകർക്ക്  മിൽമയുടെ വിഷുസമ്മാനം

ക്ഷീര കർഷകർക്ക്    മിൽമ  14.8 കോടി രൂപ നൽകുന്നു.  1200 ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന  കർഷകർക്ക് അധിക പാൽ വിലയായാണ്‌  മലബാർ മിൽമയുടെ വിഷുസമ്മാനം. മാർച്ചിലെ പാലിന് അധിക വിലയായി ഈ തുക നൽകും. മലബാർ മിൽമയുടെ ചരിത്രത്തിൽ ആദ്യമായാണ് വിഷുക്കാലത്ത്  ക്ഷീര കർഷകർക്ക് ഇത്രവലിയ  തുക  നൽകുന്നതെന്ന്  ചെയർമാൻ കെ എസ്  മണി  പറഞ്ഞു.  
നിലവിൽ  മാസം 100 കോടിയോളം രൂപ ക്ഷീര കർഷകർക്ക് പാൽവിലയായി നൽകുന്നുണ്ട്. മലബാർ യൂണിയൻ രണ്ട്‌ വർഷത്തിനിടയിൽ മൂന്നുകോടി  ലിറ്റർ പാൽ  പാൽപ്പൊടിയാക്കി. ഈയിനത്തിൽ  50 കോടിയോളം രൂപ നഷ്ടമുണ്ടായി. എന്നാൽ  പ്രതിസന്ധിയിലും കർഷകരിൽനിന്ന് ഒറ്റദിവസംപോലും  പാൽ എടുക്കാതിരുന്നിട്ടില്ല.  പാലിന്റെ വില  പത്ത് ദിവസം കൂടുമ്പോൾ നൽകി.  ഇൻഷുറൻസ് പദ്ധതികൾ,  സബ്സിഡികൾ, വെറ്ററിനറി  സഹായം, കാലിത്തീറ്റ  വിലക്കയറ്റം നേരിടാൻ ബദൽ സംവിധാനങ്ങൾ, ബിഎംസി പ്രവർത്തനങ്ങൾ, അധിക പാൽവില നൽകൽ  എന്നിവ മുടങ്ങാതെ തുടരുന്നു.  വാർത്താസമ്മേളനത്തിൽ മലബാർ മിൽമ മാനേജിങ്‌ ഡയറക്ടർ ഡോ. പി മുരളി, ജനറൽ മാനേജർമാരായ കെ സി ജെയിംസ്, എൻ കെ പ്രേംലാൽ,  എംആർഡിഎഫ് സിഇഒ ജോർജ്‌ കുട്ടി ജേക്കബ്  എന്നിവരും പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button