MAIN HEADLINES
സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും
തിരുവനന്തപുരം: മെയ് ഒന്നു മുതൽ സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും യാത്രാനിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആൻ്റണി രാജു പറഞ്ഞു. കൊവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കൺസെഷൻ നിരക്കിൽ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
Comments