LOCAL NEWS
സി പി ഐ തുറയൂർ ലോക്കൽ സമ്മേളനം
പയ്യോളി: സി പി ഐ തുറയൂർ ലോക്കൽ സമ്മേളനം എം കെ രാഘവൻ, ശ്രീധരൻ മലാപ്പറമ്പ് നഗറിൽ സി പി ഐ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ടി ബാബു രക്തസാക്ഷി പ്രതിഞ്ജ ചൊല്ലി കൊടുത്തു. പി ടി സന്യൂപ് അനുശോചന പ്രമേയവും മൊയ്തീൻ കോട്ട്വാടി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു കെ കെ ബാലൻ, സി ബിജു, അജയ് ആവള പി ബാലഗോപാലൻ, പി ടി ശശി എന്നിവർ സംസാരിച്ചു പി അശോകൻ, കെ.പി ജയന്തി, മഠത്തിൽ സുരേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വാഗത സംഘം കൺവീനർ കെ ജയരാജൻ സ്വാഗതം പറഞ്ഞു.
ലോക്കൽ സെക്രട്ടറിയായി കെ രാജേന്ദ്രനേയും അസി.സെക്രട്ടറിയായി മഠത്തിൽ സുരേന്ദ്രനേയും സമ്മേളനം തെരഞ്ഞെടുത്തു.
Comments