KOYILANDILOCAL NEWS
ആശാ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ആശാ പ്രവർത്തകർക്കായി പേരാമ്പ്ര ബ്ലോക്കിന്റെയും പേരാമ്പ്ര താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിച്ചു. മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയാണ് താലുക്കാശുപത്രിയിൽ വച്ചു നടന്ന സെമിനാർ ചർച്ച ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പി ആർ ഷാമാൻ അദ്ധ്യക്ഷനായിരുന്നു. താലൂക്കാശുപത്രി ഹെൽത്ത് സൂപ്രണ്ട് ഇൻ ചാർജ് പി കെ ശരത് കുമാർ ക്ലാസെടുത്തു. എൻ എച്ച് എം കോർഡിനേറ്റർ കെ ഷിനില സ്വാഗതവും എൽ എച്ച് എസ്, കെ ടി രതീബായ് നന്ദിയും പറഞ്ഞു.
Comments