KERALAMAIN HEADLINES
സംസ്ഥാനത്ത് ബസ് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്-ടാക്സി നിരക്ക് വര്‍ദ്ധന മന്ത്രിസഭായോഗം അംഗീകരിച്ചു. ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും വര്‍ധിപ്പിച്ചു. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. വിദ്യാർഥി കൺസഷൻ തീരുമാനിക്കാൻ കമ്മീഷനെ ഏർപ്പെടുത്തും.
മേയ് ഒന്നുമുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചന. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു.
ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ൽ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.
ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളിൽ ടാക്സി ചാർജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാർജ്, രാത്രി യാത്രാ നിരക്ക് എന്നിവയിൽ മാറ്റമില്ല.
Comments