LOCAL NEWSUncategorized
കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി.
ചേമഞ്ചേരി: കുനിയിൽകടവിൽ, കിണറ്റിൽ വീണ പോത്തിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. നിസാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള
പോത്താണ് വൈകുന്നേരം നാലരയൊടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ബെൽറ്റ് ഉപയോഗിച്ച് പോത്തിനെ കെട്ടി വലിച്ചു കയറ്റുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്വത്തിൽ,
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്,ഫയർ&റെസ്ക്യൂ ഓഫിസർമാരായ ടി പി ഷിജു,ബിനീഷ് കെ,രാകേഷ് പികെ,നിധിൻരാജ് ,ഹോം ഗാർഡുമാരായ ബാലൻ ടിപി,പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Comments