വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍
കേരളത്തിലെ മുസ്‍ലിം വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു. റമദാന്‍ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ പെരുന്നാളിനെ ആഘോഷപൂര്‍വമാണ് വിശ്വാസികള്‍ വരവേല്‍ക്കുന്നത്.ഹൃദയത്തില്‍ നിന്നുതിരുന്ന ആഹ്ലാദത്തിന്‍റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. മുപ്പത് ദിവസം നീണ്ട റമദാന്‍ വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തി. പുതുവസ്ത്രത്തിന്‍റെ നിറവും അത്തറിന്‍റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുന്നത്.
നമസ്കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ര്‍ സകാത് നല്‍കി. പെരുന്നാളാഘോഷിക്കേണ്ട ഒരാളും ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടരുത് എന്നതാണ് ഫിത്ര്‍സകാതിന്‍റെ താത്പര്യം. കോവിഡിന്‍റെ വലിയ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ് ഇത്തവണത്തേത്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സൌഹൃദങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം. ആഹ്ലാദത്തിനും ആഘോഷത്തിനും പ്രപഞ്ചനാഥനില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ദിവ്യാനുഭവമാകുകയാണ് ഈദുല്‍ ഫിത്ര്‍.