സൈമ ഗ്രന്ഥാലയം സുവര്‍ണ്ണ ജൂബിലിയാഘോഷം സംഘടിപ്പിക്കുന്നു.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമ ഗ്രന്ഥാലയം, സുവര്‍ണ്ണ ജൂബിലി ആഘോഷം മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ‘സുകൃതം സുവര്‍ണ്ണം’ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏഴിന് വൈകീട്ട് നാല് മണിക്ക് ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ തുടങ്ങും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം എല്‍ എ അധ്യക്ഷയായിരിക്കും.
മുന്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും റിട്ട അധ്യാപകനും രാഷ്ട്രീയ സാംസ്ക്കാരിക പ്രവര്‍ത്തകനുമായ കന്മന ശ്രീധരനെ ചടങ്ങില്‍ ആദരിക്കും. സാഹിത്യകാരന് കെ പി രാമനുണ്ണി പ്രഭാഷണം നടത്തും. തുടര്‍ന്ന് നടന സാഗരം, വൈകീട്ട് 5.30ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അനുസ്മരണം,ആറ് മണിക്ക് നിധീഷ് കാര്‍ത്തിക്കിന്റെ മെഹ്ഫില്‍ സംഗീത പരിപാടി,ഏഴരയ്ക്ക് ഡാന്‍സ് ഫ്യൂഷന്‍,ഏകപാത്ര നാടകം,ഒന്‍പതിന് നൃത്തമാലിക,മധുര ഗീതങ്ങള്‍,ഗോത്രതാളം നാട്ടന്‍ പാട്ടുകളും ദൃശ്യാവിഷ്കരണവും എന്നിവ അരങ്ങേറും.പത്രസമ്മേളനത്തില്‍ സൈമ പ്രസിഡന്റ് എം നാരായണന്,കെ ഗീതാനന്ദന്,കെ രാജേന്ദ്രന്, എ സുരേഷ്,രാഗേഷ് പുല്ലാട്ട്, ഇ കെ ഗണേശന് എന്നിവര്‍ പങ്കെടുത്തു.