KOYILANDILOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വനിതകളുടെ കുട്ടായ്മ കൃഷി വിളവെടുത്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ കർഷകരുടെ കൃഷിയാണ് വിളവെടുത്ത് ഉദ്ഘാടനം നടത്തിയത്.വനിതകളുടെ കുട്ടായ്മ നിലക്കടല ചെറുധാന്യ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിളവെടുപ്പ് നടത്തി നാല്പത് ഓളം വനിതാ ഗ്രൂപ്പുകളാണ് കൃഷി ഇറക്കിയത് വൈസ് പ്രസിഡണ്ട് കെ അജ്നഫ് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, കൃഷി ഓഫീസർ വിദ്യാബാബു, വാർഡ് മെമ്പർ സി ലതിക, വാർഡ് കൺവീനർ കെ കെ രവിത്ത് സി ഡി എസ് അംഗം ബീന മഠത്തിൽ എന്നിവർ പങ്കെടുത്തു.
പ്രഭിതാ അനീഷ്, കനകാ പ്രകാശ്,ലതാ ഗംഗാധരൻ,അജിതാ അശോകൻ,ലളിതാ ശശി എന്നീ വനിതാ കർഷകർ ആണ് കൃഷി ഇറക്കിയത്.വിത്തിറക്കി മൂന്നു മാസത്തോളം കൃത്യമായ ശാസ്ത്രീയ പരിചരണം നൽകി. ചേമഞ്ചേരി കൃഷി ഓഫീസർ വേണ്ട എല്ലാ നിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. ചേമഞ്ചേരി പഞ്ചായത്തിൽ നിന്നും വലിയ പിന്തുണയാണ് നൽകിയത്.
Comments