KOYILANDILOCAL NEWS

പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം; കേരളത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പൊതുസ്ഥലത്ത്അടുപ്പു കൂട്ടി പ്രതിഷേധിച്ചു

 

കൊയിലാണ്ടി: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും വിധം വിലക്കയറ്റം ശക്തമാകുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികല നയമാണിതിന് കാരണം എന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമാവുകയാണ്. പെട്രോൾ ഡീസൽ വില വർദ്ധനയും പാചകവാതക വില വർദ്ധനയും ഒരോ കുടുംബത്തിൻ്റെയും താളം തെറ്റിക്കുന്നു. പാവപ്പെട്ടവരുടെ ഹൃദയവേദന കണക്കിലെടുക്കാതെ കുത്തകകൾക്ക് പാദസേവ ചെയ്യുന്ന സർക്കാർ നടപടികൾ ജനങ്ങൾക്ക് ശാപമായി മാറുകയാണെന്നും ഈ നയം ഉടൻ തിരുത്തണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെടുന്നു. ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കേരളത്തിൽ എല്ലാ വില്ലേജുകളിലും അടുപ്പുകൂട്ടൽ സമരം സംഘടിപ്പിക്കാൻ കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി നടത്തിയ ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി സമരം നടന്നു. കൊയിലാണ്ടി താലൂക്കിലെ ചില സമര വാർത്തകൾ ചുവടെ.

കൊയിലാണ്ടി: പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ ദേശ വ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത അടുപ്പ് കൂട്ടൽ സമരം കൊയിലാണ്ടി നോർത്ത്‌ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊല്ലം ടൗണിൽ നടത്തി. കെ പി സി സി മെംബർ പി രത്നവല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ പി നിഷാദ് അധ്യക്ഷനായിരുന്നു. വി ടി സുരേന്ദ്രൻ,നടേരിഭാസ്ക്കരൻ,പി കെ പുരുഷോത്തമൻ, അഡ്വ.പി ടി ഉമേന്ദ്രൻ, അൻസാർ കൊല്ലം, തൻവീർ കൊല്ലം, പി പി നാണി, എൻ ദാസൻ സംസാരിച്ചു. കൗൺസിലർമാരായ കെ എം സുമതി, ജിഷ,ഷീബ അരീക്കൽ,ശൈലജ എന്നിവർ സമരത്തിന് നേതൃത്വം നല്കി

 

കീഴരിയൂർ: പാചകവാതക വില വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടുപ്പ് കൂട്ടി സമരം ജില്ലാ കോൺഗ്രസ് ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,എം എം രമേശൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻെറ മീത്തൽ, എൻ ടി ശിവാനന്ദൻ, സ്വപ്ന തോമ്പായിൽ, നാരായണൻ കെ എം ദീപക് കൈപ്പാട്ട് എന്നിവർ സംസാരിച്ചു.

മേപ്പയ്യൂർ: അനുദിനം വർദ്ധിച്ചു വരുന്ന പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ അടുപ്പുകൂട്ടൽ സമരം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. ആന്തേരി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷ്യനായിരുന്നു. ബ്ലോക്ക് പ്രസിഡൻറ് കെ പി വേണുഗോപാൽ, ഷബീർ ജന്നത്ത്, കെ പി രാമചന്ദ്രൻ ,സി എം ബാബു, കെ കെ സീതി, ശ്രീനിലയം വിജയൻ ,റിഞ്ചു രാജ്, സത്യൻ വിളയാട്ടൂർ, കൂനിയത്ത് നാരായണൻ, പെരുമ്പട്ടാട്ട് അശോകൻ എന്നിവർ സംസാരിച്ചു. സമരത്തിന് വിമല കൂനിയത്ത്, കെ എം ശ്യാമള, സി പി നാരായണൻ, കെ കെ ചന്തു, ശശിമാരാർ, സുരേഷ് മൂന്നൊടി , എ വാസു എന്നിവർ നേതൃത്വം നൽകി.

പേരാമ്പ്ര: നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പാചക വാതക സിലിണ്ടറിൻ്റെ വില വർദ്ധനവിനെതിരെയുള്ള അടുപ്പ് കൂട്ടൽ സമരം വാളൂർ ജംഗ്ഷനിൽ നടന്നു. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി എം പ്രകാശൻ അധ്യക്ഷനായിരുന്നു. സി കെ അജീഷ്, വി വി ദിനേശൻ, കുഞ്ഞബ്ദുള്ള വാളൂർ, പി അനിൽകുമാർ, പി കെ മോഹനൻ,ആദർശ് രാവറ്റമംഗലം, മിന കുഞ്ഞമ്മദ്,റഷീദ് ചെക്കേലത്ത്, സംസാരിച്ചു. ടി കെ അബ്ദുള്ള,രാമചന്ദ്രൻ ആയാടത്തിൽ, മാധവൻ നായർ, എം കെ ഫൈസൽ, മുനീർ പൂക്കടവത്ത്, ഗഫൂർ, എം കെ ഇബ്രായി, സീന മണപ്പാട്ടിൽ എന്നിവർ നേതൃത്വം നൽകി.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button