DISTRICT NEWSKOYILANDILOCAL NEWS
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ പയ്യന്നൂർ കോളജിലെ വിദ്യാർത്ഥി വാഹനാപകടത്തlൽ മരണപ്പെട്ടു
പയ്യന്നൂർ: കൂട്ടുകാരോടൊപ്പം കാലടി സംസ്കൃത സർവകലാശാലയിൽ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വാഹനമിടിച്ച് റോട്ടിലേക്ക് വീണ അമയ മറ്റൊരു വാഹനം കയറി മരിച്ചു. ഇന്നലെ (വെള്ളി) രാത്രി 11 മണിയോടെയാണ് സംഭവം. അങ്കമാലി ടൗണിൽ റോഡിലൂടെ നടക്കുമ്പോൾ കുതിച്ചെത്തിയ ഒരു വാഹനം വിദ്യാർത്ഥിയെ ഇടിച്ചു വീഴ്ത്തി. റോഡിലേക്ക് വീണ അമയയുടെ ദേഹത്തുകൂടെ മറ്റൊരു വാഹനം കയറിയിറങ്ങി. ഇടിച്ച വാഹനങ്ങൾ നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറയുന്നു. കണ്ണൂരിൽ നിന്നുള്ള ശ്രീഹരി എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്.
പ്രകാശന്റെയും ബിന്ദുവിന്റെയും മകളാണ് അമയ. സഹോദരൻ അതുൽ(ഊരാളുങ്കൽ സൊസൈറ്റി).
Comments