LOCAL NEWS
കൊയിലാണ്ടി നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു
കൊയിലാണ്ടി നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു. 32-ാം വാർഡിലെ ചേരികുന്നുമ്മൽ സി.കെ.വേലായുധന്റെ വീട്ടിൽനടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഇ. കെ. അജിത് മാസ്റ്റർ, കെ. ഷിജുമാസ്റ്റർ, കെ. എ. ഇന്ദിര ടീച്ചർ, കൗൺസിലർ മനോഹരി തെക്കയിൽ, നഗരസഭ കൺവീനർ ടി. ദാമോദരൻ മാങ്ങോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ എ. ലളിത സ്വാഗതവും നഗരസഭ സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Comments