LOCAL NEWS

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: വഴിയോര കച്ചവട  തൊഴിലാളി ഫെഡറേഷൻ സി ഐ ടി യു, സംസ്ഥാന പ്രചാരണ ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ സിഐടിയു ഏരിയ പ്രസിഡൻറ് എം പത്മനാഭൻ അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ ആർ വി ഇക്ബാൽ, വൈസ് ക്യാപ്റ്റൻ ഡോ. കെ എസ് പ്രദീപ് കുമാർ,
കോ ഓർഡിനേറ്റർ എസ് അനിൽകുമാർ, മാനേജർ എം ബാപ്പൂട്ടി, ടി കെ ചന്ദ്രൻ,കെ പ്രഭീഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി കെ  സുധീഷ് സ്വാഗതം പറഞ്ഞു. ചില്ലറ കച്ചവട മേഖലയിലെ കോർപ്പറേറ്റ് വത്ക്കരണം അവസാനിപ്പിക്കുക , വർഗീയതയെ ചെറുക്കുക, വഴിയോര കച്ചവട സംരക്ഷണ നിയമം സംസ്ഥാനം മുഴുവൻ സമഗ്രമായി നടപ്പിലാക്കുക തുടങ്ങിയമുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ പര്യടനം നടത്തുന്നത്. ജൂൺ ഒന്നിന് വഴിയോര കച്ചവടക്കാർ  രാജ്ഭവനിലേക്ക്  മാർച്ച് നടത്തും. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button