LOCAL NEWS
കോവിഡ് കാലത്ത് പഠനനഷ്ടം സംഭവിച്ച കുട്ടികള്‍ക്ക് പഠനവസ്തുത ക്രമീകരിച്ച് നൽകുക എന്ന ലക്ഷ്യവുമായി ചേമഞ്ചേരി യു.പി.സ്കൂൾ
കോവിഡ് കാലത്ത് പഠനനഷ്ടം സംഭവിച്ച കുട്ടികള്‍ക്ക് പഠനവസ്തുത ക്രമീകരിച്ച് നൽകുക എന്ന ലക്ഷ്യവുമായി ചേമഞ്ചേരി യു.പി.സ്കൂൾ ആവിഷ്ക്കരിച്ച പഠനവിടവ് പൂരണ കേമ്പ് തുടങ്ങി.നാല് ദിവസങ്ങളിലായി ഒരുക്കിയ ഉണര്‍വ്2022 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സറ്റാൻറിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പർ
വത്സലപുല്യത്ത് അധ്യക്ഷത വഹിച്ചു. ലാലുപ്രസാദ്
ആശംസ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് സി.കെ.സജിത സ്വാഗതവും ശ്രീഷു മാസ്റ്റർ
നന്ദിയുംപറഞ്ഞു. കേമ്പ് കോ ഓർഡിനേറ്റർ ഷംന , ബിജു കാവിൽ അനൂദ, സഫിയ എന്നിവർ ക്ലാസുകൾ നയിക്കും. ഒന്നാംദിവസത്തെ ശാസ്ത്രജാലകത്തിൽ വിദ്യാർത്ഥികൾ വിവിധ തരം കിഴങ്ങുവർഗങ്ങൾ, ഔഷധച്ചെടികൾ എന്നിവ പരിചയിച്ചു
Comments