സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രധിഷേതിച്ച് ബിജെപി സായാഹ്ന ധർണ്ണ നടത്തി
കൊയിലാണ്ടി : സർക്കാർ പെട്രോളിയം വില കുറച്ചിട്ടും സംസ്ഥാന സർക്കാർ ആനുപാതികമായി ആയി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചു ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ നടത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ.വി സുരേഷ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. രണ്ട് തവണ കേന്ദ്രസർക്കാർ വില കുറച്ചിട്ടും സംസ്ഥാന സർക്കാർ വിലകുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതിന് എതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും കെ വി സുരേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഏപി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ കൗൺസിലറും സെക്രട്ടറിയുമായ കെ.കെ വൈശാഖ് സ്വാഗതം പറഞ്ഞു. മുതിർന്ന നേതാവ് പൂക്കാട് മാധവൻ , കൗൺസിലർ വി.കെ. സുധാകരൻ , മണ്ഡലം ട്രഷറർ ഒ. മാധവൻ, മണ്ഡലം സെക്രട്ടറിമാരായ അഭിൻ അശോകൻ , അഡ്വ. വിനിഷ തുടങ്ങിയവർ സംസാരിച്ചു. മോർച്ച മണ്ഡലം പ്രസിഡന്റ് മാരായ പ്രീജിത്ത് ടി.പി, കെ.നിഷ , എം വി ജിതേഷ് , രവി വല്ലത്ത് , സജീവ് കുമാർ , മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.