KOYILANDILOCAL NEWS

പരിസ്ഥിതിദിനാചരണ സമാപനം മരമുത്തശ്ശിയെ സന്ദർശിച്ചു

മേപ്പയ്യൂർ: വിളയാട്ടൂർ എളമ്പിലാട് എൽ പി സ്കൂൾ പരിസ്ഥിതി ദിനാചരണ സമാപനചടങ്ങിനോടനുബന്ധിച്ച് മേപ്പയ്യൂർ ഗ്രാമപ യത്തിലെ ഏറ്റവും പ്രായമേറിയ മരം സന്ദർശിച്ചു.ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യരജിസ്റ്റർ പ്രകാരം ഏകദേശം 400 ൽ അധിക വർഷമാണ് ഇതിൻറെ പ്രായം കണക്കാക്കുന്നത്.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാംവാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങിലേരി തറവാട്ടിലാണ് ഈ മരമുത്തശ്ശി സ്ഥിതി ചെയ്യുന്നത്.പരിസ്ഥിതിപ്രവർത്തകനും പക്ഷിനിരീക്ഷകനുമായ എൻ കെ സത്യൻമാസ്റ്ററുടെ നേതൃത്വത്തിൽ  ഏഴ് വർഷംമുൻപ് ആണ് ഇത്തരമൊര് പ്രവർത്തനം നടത്തിയത്.ഭീമകാരനായ ഈ മുത്തശ്ശിയെ കാണുന്നത് കുട്ടികൾക്ക്  ഒരത്ഭുതമായി .ഒൻപതാം വാർഡ്മെമ്പർ മിനി അശോകൻ അധ്യക്ഷം വഹിച്ചസമാപന ച്ചടങ്ങ് ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി കുഞ്ഞിരാമൻ കിടാവ് ആശംസകൾ അറിയിച്ച് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് വി കെ ദീജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ് കെ ശ്രീലേഷ് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button