CALICUT
ഗവ.ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ (സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെയുള്ള കോഴ്‌സുകളില്‍ പഠിക്കുന്നവരില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തവരും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്തവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗവ.ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് അനുവദിച്ച് നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നു നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കോഴ്‌സ് തുടങ്ങി ഒരുമാസത്തിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപനമേധാവി ശുപാര്‍ശ ചെയ്ത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370379.
Comments