CALICUTDISTRICT NEWSMAIN HEADLINES
കോഴിക്കോട് നഗരത്തിൽ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച
കോഴിക്കോട്: കോട്ടുളിയിൽ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവർന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടർന്നായിരുന്നു ആക്രമം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈയിൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് വിവരം. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
Comments