KOYILANDILOCAL NEWS
കൊയിലാണ്ടി നഗരസഭയിൽ പൊതു ഇടങ്ങളിൽ ഔഷധത്തോട്ടം നിർമ്മിക്കുന്നു
കൊയിലാണ്ടി: നഗരസഭ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാനിൽ ഉൾപെടുത്തി, കൊയിലാണ്ടി നഗരസഭയിൽ പൊതു സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഔഷധ തോട്ടങ്ങൾ നിർമ്മിക്കാൻ തീരുമാനം. പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ കെ പി സുധ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷനായിരുന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ എ ഇന്ദിര, ഇ കെ അജിത് കൗൺസിലർമാരായ രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, സുമതി, സി ഐ സുനിൽ കുമാർ, ആയുർവേദ ഡോക്ടർ ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എഞ്ചിനീയർ ആദിത്യ ബി ആർ നന്ദി പറഞ്ഞു.
Comments