KOYILANDILOCAL NEWS

കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ആധുനിക വാട്ടർ ടെണ്ടെർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

അത്യാധുനിക സൗകര്യങ്ങളോടു കൂടി കൊയിലാണ്ടി ഫയർ സ്റ്റേഷനു പുതുതായി ലഭിച്ച ആധുനിക വാട്ടർ ടെണ്ടെർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.  കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ആറാമത്തെ വാഹനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷനായിരുന്നു.  ഓട്ടോമാറ്റിക് പമ്പിങ് സിസ്റ്റം, ജി പി എസ് സംവിധാനം,മോണിറ്റർ മുതലായവ ഇതിൻ്റെ പ്രത്യേകതയാണ്.  2017 ജൂൺ 24 ഉദ്ഘാടനസമയത്ത് ഒരു വാഹനം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആറ് വാഹനങ്ങൾ ഉണ്ട്.  ജീവനക്കാരുടെ എണ്ണവും കൂട്ടി അഞ്ച് പുതിയ തസ്തിക കൂടി അനുവദിച്ചതായി സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി പറഞ്ഞു. സ്റ്റേഷൻ സ്ഥാപിതമായതിന്റെ അഞ്ചാം വാര്‍ഷികത്തിൽ ലഭിച്ച വാട്ടർ ടെണ്ടർ നിലവിലുള്ള വാഹനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ ആധുനിക സൗകര്യങ്ങളോടെ കൊയിലാണ്ടി മേഖലയുടെ സുരക്ഷിതത്വത്തിന് ഒരു മുതൽക്കൂട്ടാവും എന്നുറപ്പാണ് എന്ന് ചെയര്‍പേഴ്സൺ അഭിപ്രയപെട്ടു.

തീപിടുത്തമായാലും മറ്റ് അപകടങ്ങളായാലും കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ഈ വാഹനം ഉണ്ടെങ്കിൽ സാധിക്കുമെന്ന് വൈസ് ചെയര്‍മാൻ പറഞ്ഞു. കൊയിലാണ്ടിയിലെ വ്യാപാരികളുടെയും ജനങ്ങളുടെയും ഒരുപാട് കാലത്തെ കഠിന പ്രയത്നത്തിന് ഭാഗമായാണ് അഞ്ചു വർഷം മുമ്പ് കൊയിലാണ്ടിയിലെ ഫയർ സ്റ്റേഷൻ നിലവിൽ വന്നത്. നിലവിൽ പരിമിതമായ സൗകര്യങ്ങളോടു കൂടിയാണ്  ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടം പണിയാൻ സ്ഥലം ലഭിച്ചെങ്കിലും അത് എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്താൻ വേണ്ട നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് സ്റ്റേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി , അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ,വാർഡ് കൗൺസിലർ ലളിത,ഗ്രേഡ് അസി:സ്റ്റേഷൻ ഓഫീസർപ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button