Uncategorized
സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡിക്ക് നൽകാൻ കോടതി അനുമതി . സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇ ഡി ക്ക് ലഭിക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെ എം കോടതിയാണ് അനുമതി നൽകിയത്. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസിൽ കസ്റ്റംസ് അന്വേഷണം അവസാനിച്ച ഘട്ടത്തിലാണ് മൊഴി എടുക്കുന്നത്.
കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൊഴി നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു.
![](https://calicutpost.com/wp-content/uploads/2022/05/geetha-1.jpg)
![](https://calicutpost.com/wp-content/uploads/2022/06/speciality-add-3.jpg)
Comments