LOCAL NEWS

വെള്ളിയൂരിൽ അർദ്ധരാത്രി കോൺസ്സ് നേതാവിന്റെ വീടിന് നേരെ ബോംമ്പേറ്

പേരാമ്പ്ര : വെള്ളിയൂരില്‍ അര്‍ദ്ധരാത്രി വീടിന് നേരെ പെട്രോള്‍ ബോബാക്രമണം നടത്തി. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി നസീര്‍ വെള്ളിയൂരിന്റെ വീടിന് നേരെ രാത്രി 12 മണിയോടെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. വിടിന്റെ ടറസിനും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേട് പാട് സംഭവിച്ചു. വെള്ളിയൂര്‍ പുളിയോട്ട് മുക്ക് റോഡിലെ വലിയ പറമ്പില്‍ എന്ന വീടിന് നേരെയാണ് അക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നസീര്‍ പറഞ്ഞു.


ജില്ല ക്രൈം റിക്കോര്‍ഡ് ബ്യൂറോ ഡി വൈ എസ് പി, ജി ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. കെ പി സി സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ ബാലനാരായണന്‍ , ഡി സി സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ മധു കൃഷ്ണന്‍, പി എം പ്രകാശൻ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button