KOYILANDILOCAL NEWS
മേപ്പയ്യൂരിൽ വനിതകൾക് യോഗ പരിശീലന പദ്ധതിക്ക് തുടക്കമായി
മേപ്പയ്യൂർ: ഗവ.ആയുർവ്വേദ ആശുപത്രിയുടെ സഹകരണത്തോടെ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വനിതകൾക്കായി യോഗ പരിശീലന പരിപാടി നടത്തുന്നു. മഞ്ഞക്കൂളം വിളയാട്ടൂർ എളമ്പിലാട് എൽ പി സ്കൂൾ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ പി ശോഭ അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി പ്രകാശൻ, മെഡിക്കൽ ഓഫിസർ ഡോ. എൻ ജി ദിവ്യശ്രീ, സി ഡി എസ് ചെയർപേഴ്സൺ ശ്രീജയ, ഹെഡ്ടീച്ചർ ജി കെ ദീജി, ഫാർമസിസ്റ്റ് എൻ അപർണ്ണ എന്നിവർ സംസാരിച്ചു.
Comments