Uncategorized
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സ്വമേധയാ കേസെടുത്തത്. ഇത്തരം സംഭവങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. ഈ രീതിയിൽ അല്ല ജനങ്ങൾ പ്രതികരിക്കേണ്ടത്. ഗൗരവതരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. ആശുപത്രികളിൽ രാത്രിസമയത്ത് പൊലീസ് സുരക്ഷയും സിസിടിവി സംവിധാനവും ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
Comments