കേരളത്തിലേക്ക് കൊണ്ടുവന്ന 10,000 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി
![](https://calicutpost.com/wp-content/uploads/2022/06/image-2-1.jpg)
![](https://calicutpost.com/wp-content/uploads/2022/05/geetha-1.jpg)
കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റില്‍ നിന്ന് 10,750 കിലോഗ്രാം വരുന്ന പൂപ്പല്‍ പിടിച്ചതും ചീഞ്ഞ് അളിഞ്ഞതുമായി പഴകിയ മത്സ്യം പിടികൂടി.ട്രോളിങ് നിരോധനത്തിന്റെ മറവിൽ സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിക്കുന്നുണ്ട്.
രണ്ട് വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത മീനുകളില്‍ നിന്ന് ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പരിശോധനയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ചോരയുടെ അംശമുണ്ടെന്ന് കാണിക്കാന്‍ ശ്രമം നടന്നതായും പരിശോധനയില്‍ തെളിഞ്ഞു. പിടിച്ചെടുത്ത സാമ്പിളുകള്‍ കൊച്ചിയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യം എത്തിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ മൊത്തവില്പനയ്ക്കാണ് മത്സ്യം എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.