LOCAL NEWS
നാട്ടുകാർ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറി
കാവുംന്തറ : ‘കണ്ണീരൊപ്പാൻ കൈകോർക്കാം, ചാരിറ്റിയും നാട്ടുകാരും ചേർന്ന് കാവുംന്തറയിലെ ചാത്തോത്ത് ഷാഹിനക്കും കുടുംബത്തിനും നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ജില്ലാ അഡീഷനൻ മജിസ്ട്രേറ്റ് മുഹമ്മദ് റഫീഖ് നിർവ്വഹിച്ചു. അഡ്വ. ടി പി മുഹമദ് ബഷീർ, അദ്ധ്യക്ഷനായിരുന്നു. നവാസ് പാലേരി മുഖ്യ അതിഥിയായിരുന്നു. ഇ കെ ഷക്കീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എഞ്ചിനിയർ രജീഷിനെ ഷഫീഖ് പൈങ്ങാറ ഷാളണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നവാസ് എസ്റ്റേറ്റ് മുക്ക്,വാർഡ് മെമ്പർ ഇ കെ സുജ,അഹമ്മദ് മൗലവി, നസീർ തെണ്ടൻകണ്ടി, ഷാജിഫ്, സമീർ എരോത്ത് കേയ്ക്കണ്ടി അബ്ദുളള, ആവള മുഹമ്മദ്, ശുഹൈബ് ഫൈസി, ഫവാസ് ദാരിമി, ഇ.പി. ഖദീജ, കെ പി മുഹമ്മദ്, എൻ കാദർ, വി കെ നൗഷാദ്, സലീം വട്ടക്കണ്ടി, കെ കെ ആഷിഫ്, റംല കുന്നുമ്മൽ സംസാരിച്ചു.
Comments