LOCAL NEWS
അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ പശുവിന് രക്തം കയറ്റി
പേരാമ്പ്ര: അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ പശുവിന് രക്തം കയറ്റി.മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ജനാർദനന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് പേരാമ്പ്ര ഗവ. വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്തം കയറ്റിയത്.പശുക്കളിൽ രക്തം കയറ്റുന്നത് അത്ര സാധാരണമല്ല. വനപ്രദേശങ്ങളിൽ കാണുന്ന ചെള്ളുകൾ പരത്തുന്ന രോഗമാണ് അനാപ്ലസ്മ. ജാനു രാമചന്ദ്രന്റെ ജെഴ്സി ഇനത്തിൽപെട്ട പശുവിന്റെ ഒന്നര ലിറ്റർ രക്തം എടുത്ത് ഐസ് പാക്കിൽ നിറച്ച് എത്തിച്ചാണ് മൂന്ന് കിലോമീറ്റർ ദൂരെയുള്ള പശുവിനു കയറ്റിയത്.ഡോ. ജിഷ്ണുവിനോടൊപ്പം ഹൗസ് സർജന്മാരായ ഡോ. ബ്രെൻഡ ഗോമസ്, ഡോ. അബിൻ കല്യാൺ എന്നിവരും പങ്കാളികളായി. പശു സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ പറഞ്ഞു.
Comments