DISTRICT NEWS

ശ്രദ്ധേയമായി പേരാമ്പ്രയിലെ ആരോ​ഗ്യമേള; പങ്കെടുത്തത് 1200-ഓളം ആളുകൾ

 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്കുതല ആരോഗ്യമേള ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി സ്മാരക ഹാളിൽനടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു.

അലോപ്പതി, ആയുർവേദം, ഹോമിയോ മേഖലകളിലായി 1200 -ഓളം രോഗികൾക്ക് പരിശോധന നടത്തി മരുന്നുകൾ നൽകി. കാൻസറും പ്രതിരോധ മാഗർങ്ങളും എന്ന വിഷയത്തിൽ ഡോ.വി.നാരായണൻകുട്ടി വാര്യരും ഡോ. സി.കെ. വിനോദും ക്ലാസെടുത്തു. വിമുക്തിയുമായി ബന്ധപ്പെട്ട് റിട്ട. എക്സെെസ് ഓഫീസർ കെ.സി കരുണാകരനും സംസാരിച്ചു. എക്സെെസ്, അ​ഗ്നിരക്ഷാ സേന, സി.ഡി.എസ് എന്നിവയുടെ സ്റ്റാളുകൾ, കാരുണ്യ ഹെൽത്ത് ഇൻഷുറൻസ് കിയോസ്ക്, കോവിഡ് വാക്സിനേഷൻ സൗകര്യം, രക്തനിർണയ ക്യാമ്പ് തുടങ്ങിയവയും മേളയുടെ ഭാഗമായിരുന്നു.

പരിപാടിയോടനുബന്ധിച്ച് അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയും ആരോഗ്യ പ്രവർത്തകർക്കായി ബാഡ്മിന്റൺ, ഫുട്ബോൾ ടൂർണമെന്റുകളും സംഘടിപ്പിച്ചിരുന്നു. ആരോഗ്യമേളയുടെ വിളംബര ജാഥയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി വിദ്യാർഥികളുടെ സൈക്കിൾ റാലി. സി.കെ.ജി ​ഗവ. കോളേജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ മേള സംബന്ധിച്ച് എൻ.എച്ച്.എം മാനേജർ ഡോ. എ. നവീനും ആർദ്രം മിഷ്യൻ കോ-ഓർഡിനേറ്റർ ഡോ. സി.കെ ഷാജിയും സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, സി.കെ ശശി, ഉണ്ണി വേങ്ങേരി, വെെസ് പ്രസിഡന്റ് വി.പി പ്രവിത, ജില്ലാ പാഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്തം​ഗങ്ങൾ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ശശികുമാർ പേരാമ്പ്ര സ്വാഗതവും ആരോ​ഗ്യ വിഭാ​ഗം സൂപ്പർവൈസർ പി.വി മനോജ് കുമാർ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button