CRIME
വില്പനക്കായി ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന വിദേശമദ്യവുമായി യുവാവ് പിടിയില്‍
മലപ്പുറം: ഓട്ടോറിക്ഷയില്‍ മദ്യം കടത്തികൊണ്ടുവന്ന നടുവട്ടം നാഗപ്പറമ്പ് സ്വദേശി വട്ടം കളത്തില്‍ സുരേഷിനെ (45വയസ്സ് )ആണ് തിരുര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എസ് സുനില്‍കുമാറും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഓട്ടോറിക്ഷയും ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവും കസ്റ്റഡിയിലെടുത്തത്. അമിത ലാഭം പ്രതീക്ഷിച്ചാണ് വില്പനക്കായി മദ്യം കടത്തിയത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളും കുറ്റിപ്പുറം റൈഞ്ച് ഓഫീസില്‍ ഹാജറാക്കിയിട്ടുണ്ട്.
Comments