KOYILANDILOCAL NEWS
കൊയിലാണ്ടിയില്‍ കനത്ത മഴയില്‍ വീട് തകർന്നു
കൊയിലാണ്ടി: കനത്ത മഴയിൽ വീട് തകർന്നു.കൊരയങ്ങാട് തെരുവിലെ കിണറ്റിൻകര വീടാണ് പൂർണ്ണമായും തകർന്നത്.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് തകർന്നത്.പരേതനായ നാരായണൻ്റെ മകൻ മണി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. വീടിൻ്റെ ശോചനീയാവസ്ഥയെ തുടർന്ന് ഇയാൾ ബന്ധുവീട്ടിലെക്ക് താമസം മാറിയിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. വില്ലേജിലും, താലൂക്ക് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.
Comments