LOCAL NEWS
മലയാള കലാകാരൻമ്മാരുടെ ദേശീയ സംഘടന നന്മയുടെ കൊയിലാണ്ടി മേഖലാ സമ്മേളനം പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തിൽ
മലയാള കലാകാരൻമ്മാരുടെ ദേശീയ സംഘടന നന്മയുടെ കൊയിലാണ്ടി മേഖലാ സമ്മേളനം പൂക്കാട് കലാലയം ആരഭി ഓഡിറ്റോറിയത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു യൂ കെ രാഘവൻ അധ്യക്ഷനായി.ഡോ അബൂബക്കർ കാപ്പാട് മുഖ്യഭാഷണം നടത്തി വിൻസന്റ് സാമുവൽ, ശിവദാസ് ചേമഞ്ചേരി സുനിൽ തിരുവങ്ങൂർ, ഷിബു മുത്താട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു വി കെ രവി ആദരഭാഷണം നടത്തി എം വി എസ് പൂക്കാട്, യൂ കെ രാഘവൻ,വി കെ രവി, അലി അരങ്ങാടത്ത്, രാഗം മുഹമ്മദലി, തങ്കമണി ചേലിയ, സുധൻ വെങ്ങളം, സത്യൻ ലാലു സ്റ്റുഡിയൊ എന്നിവർ ആദരവ് ഏറ്റുവാങ്ങി സുധൻ വെങ്ങളം സ്വാഗതവും എം നാരായണൻ നന്ദിയും പ്രകടിപ്പിച്ചു തുടർന്ന് കലാ പരിപാടികൾ അരങ്ങേറി
Comments