Uncategorized
മേയർ ആര്യാരാജേന്ദ്രനും എംഎൽഎ സച്ചിൻദേവും സെപ്‌റ്റംബർ നാലിന് വിവാഹിതരാകും
തിരുവനന്തപുരം: മേയർ ആര്യാരാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും സെപ്‌റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11 മണിക്കാണ് ചടങ്ങ് നടക്കുക. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്.
ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ വാർത്തകൾ പുറത്തുവന്നത്. മാർച്ച് മാസത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്.
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ.
Comments