LOCAL NEWSVADAKARA
കുറ്റ്യാടിക്കടുത്ത് വേളം മണി മലയിൽ മണ്ണിടിച്ചിൽ; മൂന്നു കുടംബങ്ങളെ മാറ്റി താമസിപ്പിച്ചു
കുറ്റ്യാടി: ഇന്നലെ ഉണ്ടായ ശക്തമായ മഴയെത്തുടർന്ന് വേളം പഞ്ചായത്തിലെ പതിനാലാം വാർഡിലെ മണിമലയിൽ മണ്ണിടിച്ചൽ ഉണ്ടായി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ആളപായം ഒഴിവായത്. പാറ പൊട്ടിച്ച സ്ഥലത്ത് വെള്ളം കെട്ടിനിന്നതാണ് മണ്ണിട്ടിയാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നെല്ലിയുള്ള പറമ്പിൽ ഉല്ലാസൻ, നെല്ലിയുള്ള പറമ്പിൽ ബാലൻ, ബാലൻ എൻ പി എന്നീ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ,വൈസ് പ്രസിഡണ്ട് കെ.സി. ബാബു, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. അജ്‌ഞന സത്യൻ, കെ കെ മനോജൻ, പി പി ചന്ദ്രൻ, വില്ലേജ് ഓഫിസർ ശ്രീജ, പി ഒ പ്രബീഷിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം , വാർഡ് വികസന സമിതി കൺവീനർ വി പി ശശി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Comments